ടൌണ്‍ഹാളില്‍ എന്തോ ദാനം കൊടുക്കുന്നുണ്ടെന്ന് കേട്ടരിന്ചാണ് അയാള്‍ അവിടെയെത്തിയത്. നോക്കുമ്പോള്‍ നിറയെ ആള്ക്കാര്. ഇവരെല്ലാം ദാനം വാങ്ങാന്‍ എത്തിയവരോ? ഇതൊരു വലിയ സംഭവം തന്നെ. ഓരോരുത്തരായി സ്റ്റേജില്ലെത്തി ചീഫ് ഗെസ്റ്റില് നിന്നു എന്തോ ഏറ്റുവാങ്ങുന്നു. അയാള്‍ക്ക് ക്ഷമയുണ്ടയില്ല. തീര്‍ന്നുപോയെങ്കില്‍ കിട്ടാതെ വരരുതല്ലോ. നേരെ കയറിച്ചെന്നു വേദിയിലേക്ക്. സ്റ്റേജില്‍ ഉള്ളവരെല്ലാം അമ്പരന്നിരിക്കെ വി ഐ പിയുടെ നേരെ അയാള്‍ തന്റെ പിച്ചച്ചട്ടി നീട്ടി. സംഘാടകര്‍ പിടിച്ചു മാറ്റാന്‍ ശ്രമിക്കവേ അയാള്‍ ക്ഷുഭിതനായി. "ദാനം കൊടുക്കുന്നൂന്നു പറഞ്ഞിട്ടു ആളെ പോട്ടനാക്ക?"
"ദാനമോ?" -കൂട്ടത്തിലൊരാള്‍ ചോദിച്ചു.
"അതേ. പീന്നെന്ത അവിടെ എഴുതി വച്ചിരിക്കുന്നത്?" -അയാള്‍ സ്റ്റേജ്ഇലെ ബാനറിനു നേരെ വിരല്‍ ചൂണ്ടി.
അതില്‍ വായിക്കാന്‍ കഴിഞ്ഞത്:
'അവാര്‍ഡ് ദാനം.'
Sunday, March 2, 2008
Subscribe to:
Post Comments (Atom)
4 comments:
good
it is very tuching and hummer
hooooooooooo great on i like it
keep it up
Post a Comment